'ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും', ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം

ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു
Ayatollah Ali Khamenei
Ayatollah Ali Khamenei
Updated on
1 min read

ടെല്‍ അവീവ്: ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍ ഭീഷണി. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പുരോഹിത സമിതി സമവായത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇസ്രയേലിന്റെ പ്രതികരണം.

Ayatollah Ali Khamenei
നേപ്പാളില്‍ ആര്‍എസ്പിക്ക് വന്‍ കുതിപ്പ്; ബാലേന്ദ്ര ഷാ അധികാരത്തിലേക്ക്

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രതികരണം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ആണ് പുതിയ പരമോന്നത നേതാവിന്റെ പേരില്‍ സമവായമായെന്ന റിപ്പോര്‍ട്ട് പങ്കുവച്ചത്.

Ayatollah Ali Khamenei
'യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടേണ്ട, ഇനി യുദ്ധക്കപ്പൽ അയക്കേണ്ട'; ബ്രിട്ടനോട് നീരസം പ്രകടിപ്പിച്ച് ട്രംപ്

അതേസമയം, ഇറാനിലെ ഇസ്രയേല്‍ സൈനിക നടപടിക്ക് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 7,943 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 1,617 വാണിജ്യ യൂണിറ്റുകളും നിരവധി മെഡിക്കല്‍, വിദ്യാഭ്യാസ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റെഡ് ക്രസന്റ് പറഞ്ഞു. ആക്രമണം ആരംഭിച്ചതിനുശേഷം 1,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

Summary

Israel s military has threatened to target any successors of Khamenei.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com