പ്രതീകാത്മക ചിത്രം 
India

അയല്‍ക്കാരനുമായി 'വഴിവിട്ട' ബന്ധം; ഭാര്യയെ സംശയം; സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു; ഒളിവില്‍

സംശയം തോന്നിയ ഭര്‍ത്താവ് സ്ത്രീയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് സ്ത്രീയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയില്‍ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 

അന്‍പത്തിയഞ്ചുകാരനാണ് കേസിലെ പ്രതിയെന്ന് പൊലിസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവിന്റെ ക്രൂരത. ഇതേതുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും പതിവായിരുന്നു. അന്നേദിവസം വിവാഹേതരബന്ധത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ആദ്യം സ്ത്രീയെ മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുകയുമായിരുന്നെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ സോങ്കര്‍ പറഞ്ഞു.

മൂര്‍ച്ചയുള്ള അലൂമിനിയം കമ്പികൊണ്ടാണ് സ്വകാര്യഭാഗം തുന്നിച്ചേര്‍ത്തതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. അദ്ദേഹത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ