ക്ഷേത്രത്തില്‍ മീനും ആട്ടിറച്ചിയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി 
India

'വിലക്ക്' ലംഘിച്ചു; ക്ഷേത്രത്തില്‍ മീനും ആട്ടിറച്ചിയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി

ബസ്മതി അരികൊണ്ടുള്ള ചോറ്, മീന്‍ പൊരിച്ചത്, മീന്‍ തല, ബലി കഴിച്ച ആടിന്റെ ഇറച്ചി തുടങ്ങിയവയാണ് ഇവിടെ പ്രസാദം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്‍ക്കത്ത: ദുര്‍ഗാപൂജയോട് അനുബന്ധിച്ച് നോണ്‍വെജ് ആഹാരം ഒഴിവാക്കണമമെന്ന വിവിധ ഹിന്ദു സംഘടനകളുടെ ആഹ്വാനം നിലനില്‍ക്കെ, കാളിഘട്ട് ക്ഷേത്രത്തില്‍ മീനും ആട്ടിറിച്ചയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ബസ്മതി അരികൊണ്ടുള്ള ചോറ്, മീന്‍ പൊരിച്ചത്, മീന്‍ തല, ബലി കഴിച്ച ആടിന്റെ ഇറച്ചി തുടങ്ങിയവയാണ് ഇവിടെ പ്രസാദം.

ഭാഗേശ്വര്‍ധാം മുഖ്യപുരോഹിതന്‍ ധീരേന്ദ്രകൃഷ്ണ ശാസ്ത്രിയാണ് ദുര്‍ഗാപന്തലിന് സമീപം മത്സ്യ - മാംസാഹാരങ്ങള്‍ വില്‍ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടു, ബംഗാള്‍ ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഇത് തള്ളിയിരുന്നു.

ഇന്നലെ മമുഖ്യമന്ത്രി സുവേന്ദു അധികാരി മീനും ഇറച്ചിയും കഴിച്ച് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി. ബംഗാളി ജീവിതത്തിന്റെ ഭാഹമാണ് മീനും ആട്ടിറച്ചിയും. മതാചാരങ്ങളും ഭക്ഷണക്രമങ്ങളും ബംഗാളില്‍ ഒന്നിച്ചാണ് പോകുന്നതെന്ന് സുവേന്ദു പറഞ്ഞു

Suvendu Adhikari eats fish bhog at Kalighat amid Bageshwar Baba row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോകം ഇന്ത്യയില്‍'; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം

'സ്വന്തം വീട്ടില്‍ രാത്രി എസി ഉപയോഗിക്കില്ല, എല്ലാവരും സഹകരിക്കണം; ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം'

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

'ലോകം ഇന്ത്യയില്‍', ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; സൗദിയില്‍ പ്രധാന എണ്ണ പൈപ്പ് ലൈനില്‍ ആക്രമണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍