തഹാവൂര്‍ റാണ ഫയൽ
India

Tahawwur Rana: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി; നാളെ രാജ്യത്തെത്തിക്കും

തഹാവൂര്‍ റാണയെ ഇന്ത്യന്‍ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി. തഹാവൂര്‍ റാണയുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെയോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയെ ഇന്ത്യന്‍ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു.

ഇന്ത്യയ്ക്കു കൈമാറുന്നതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണു ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്. പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലൊസാഞ്ചല്‍സിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു.

തന്റെ ദേശീയ, മത, സാംസ്‌കാരിക വ്യക്തിത്വം എന്നിവയുടെ പേരില്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനില്‍ ഒരാളായ പാക്-യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT