ഡാനിഷ് സിദ്ദിഖി/ട്വിറ്റര്‍ 
India

താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന്‍ സേനയുമായി നടന്ന താലിബാന്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. 

പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ഡാനിഷ്, റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് താന്‍ സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

'10 ലക്ഷം കൈക്കൂലി' ; തൃക്കണ്ണാപുരം കൗണ്‍സിലര്‍ക്കെതിരെ അന്വേഷണത്തിന് സിപിഎം

'ശ്രീലേഖ വന്നത് ഓഫര്‍ പ്രതീക്ഷിച്ച്; ബിജെപി ഭരണം നിലനിര്‍ത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല'

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും