സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Case involving attempted murder of CPM workers by hurling bombs
അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ
Edited By:
Updated on: 
1 min read

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ്(3) കോടതി ജഡ്ജി റൂബി കെ ജോസാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ചക്കരക്കല്‍ തലമുണ്ട അപ്പക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തെ തുണ്ടിക്കണ്ടിയില്‍ ഹൗസില്‍ കെ സമേഷിന്റെ (35)കാല്‍ അക്രമിസംഘം ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു. സുഹൃത്ത് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസില്‍ ഒ കെ രാജേഷിനും ഗുരുതരമായി പരിക്കേറ്റു. കേസില്‍ കോയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പില്‍ ഹൗസില്‍ കെ വി സിനോജിന് (ചക്കി സിനോജ്-37), ഇരുപത്തിയൊന്‍പതര വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. രണ്ടു മുതല്‍ അഞ്ച് വരെയുളള പ്രതികളായ ഏച്ചൂര്‍ അങ്കണവാടിക്കടുത്ത് അയ്യപ്പന്‍ മല ചടയന്‍ ഹൗസില്‍ സിലനീഷ്(33), ചെമ്പിലോട് കോവില്‍ കോരന്‍ നായര്‍ സ്മാരക വിജ്ഞാനകേന്ദ്രത്തിനു സമീപം മയൂരം ശിശിര്‍(31), സഹോദരന്‍ കെ വി ഷരോണ്‍ രോബന്‍ (33), സി കെ ഷനില്‍കുമാര്‍(44) എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

ചെമ്പിലോട് കോവില്‍റോഡ് ജങ്ഷനില്‍ 2010 ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന സിപിഎം പ്രവര്‍ത്തകരായ സമേഷിനും രാജേഷിനും നേരെ അക്രമിസംഘം ബോംബെറിയുകയായിരുന്നു. സമേഷിന്റെ കാലില്‍ തട്ടിയാണ് ബോംബ് പൊട്ടിയത്. സ്‌ഫോടനത്തില്‍ കാല്‍ ചിതറിത്തെറിച്ചുപോയ സമേഷിന് പിന്നീട് ചികിത്സയ്ക്കിടെ കാല്‍ പൂര്‍ണമായും മുറിച്ചുമാറ്റേണ്ടി വന്നു.

അക്രമം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ബോംബിന്റെ ചീളുകള്‍ ശരീരത്തില്‍ തറച്ച് 10 വര്‍ഷത്തിനു ശേഷവും സമേഷ് ചികിത്സ തുടരുകയാണ്. സുഹൃത്ത് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസില്‍ ഒകെ രാജേഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകരായ സമേഷിനെയും രാജേഷിനെയും അപായപ്പെടുത്തുന്നതിനായിരുന്നു ബോംബേറ് എന്നാണ് പ്രോസിക്യൂഷന്‍ വാദം. സമീപത്തെ വീട്ടില്‍ നില്‍ക്കുകയായിരുന്ന ചെമ്പിലോട് കോവിലിലെ പാലിച്ചാലില്‍ ഹൗസില്‍ സഫിയത്തിനും ബോംബിന്റെ ചീള് തറച്ച് പരിക്കേറ്റിരുന്നു.

സിഐമാരായിരുന്ന കെ എസ് ഷാജി, പ്രകാശന്‍ പടന്നയില്‍, കെ വി പ്രമോദന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കണ്ണൂര്‍ സിറ്റി സിഐയായിരുന്ന പ്രദീപന്‍ കണ്ണിപ്പൊയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ രൂപേഷ് ഹാജരായി.

Case involving attempted murder of CPM workers by hurling bombs
ട്രെയിനിൽ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണോ?, സുരക്ഷ ഉറപ്പാക്കാം; പോൽ ആപ്പിൽ റെയിൽ മൈത്രി ഫീച്ചർ
Case involving attempted murder of CPM workers by hurling bombs
നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

Case involving attempted murder of CPM workers by hurling bombs: Five BJP workers sentenced to imprisonment and fined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com