വിദ്യാറാണി 
India

വിജയ്ക്ക് 46, സ്റ്റാലിന് 34 എതിരാളികള്‍; വീരപ്പന്റെ മകളും ഭാര്യയും കളത്തില്‍; തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികള്‍

മുന്‍മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയ ഭാസ്‌കര്‍ മത്സരിക്കുന്ന കരൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 79 പേര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. 4023 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്.

മുന്‍മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയ ഭാസ്‌കര്‍ മത്സരിക്കുന്ന കരൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 79 പേര്‍. ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ സ്റ്റാലിനെതിരെ കൊളത്തൂരില്‍ 34 പേരാണ് മത്സരിക്കുന്നത്. നടന്‍ വിജയ്‌ക്കെതിരെ പെരുമ്പാവൂരില്‍ 46 പേര്‍ രംഗത്തുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കെതിരെ ചെപ്പോക്കില്‍ 25 പേരാണ് മാറ്റുരയ്ക്കുന്നത്. ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖര്‍ ബാബുവിനെതിരെ 22 പേര്‍ മത്സരിക്കുന്നുണ്ട്.

വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യക്ക് പിന്നാലെ മകളും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കൃഷ്ണഗിരിയില്‍ മത്സരിക്കുമ്പോള്‍ മകള്‍ വിദ്യാറാണി മേട്ടൂരില്‍ നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയാണ്. 35 കാരിയായ വിദ്യാറാണി അഭിഭാഷകയാണ്. വീരപ്പനെ കൊടുംകുറ്റവാളിയായല്ല, മറിച്ച് തമിഴ് അവകാശങ്ങളുടെ സംരക്ഷനായാണ് അമ്മയും മകളും ചിത്രീകരിക്കുന്നത്.

Tamil Nadu Assembly Elections 2026: Final candidate list stands at 4,023 after scrutiny

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകര്‍ച്ച'; യുഎസ് ഏജന്‍സി

'വാഗ്ദാനങ്ങള്‍ പാലിച്ചില്ല'; ഡല്‍ഹിയിലെ സിജെപി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

കടം നല്‍കാത്തതില്‍ വിരോധം, വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ്‍ കവര്‍ന്നു, മൂന്നംഗ സംഘം പിടിയില്‍

Today's Rashi Phalam August 27 | പഠനത്തിൽ ആഗ്രഹിച്ച ഫലം, സാമ്പത്തിക പുരോഗതി