നിയന്ത്രണമേറ്റെടത്ത് സിആര്‍പിഎഫ് 
India

മുരുകന്റെ വിജയമെന്ന് മോദി; തിരുപ്പരന്‍കുണ്‍ട്രത്ത് ഇന്ന് ദീപം തെളിക്കും; നിയന്ത്രണമേറ്റെടത്ത് സിആര്‍പിഎഫ്

ക്ഷേത്ര ഭരണസമിതിയെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് മാറ്റി റിസീവര്‍മാരെ നിയമിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: മധുര തിരുപ്പരന്‍ കുണ്‍ട്രം ദീപത്തുണില്‍ ഇന്ന് ആചാരദീപം തെളിക്കണമെന്ന് സുപ്രീം കോടതി. ആചാരപ്രകാരം 24ന് ഒരുതവണത്തേക്ക് ദീപം തെളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ തെളിച്ച ദീപത്തില്‍ നിന്നോ ഇല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ദീപം തെളിക്കാനാണ് ജഡ്ജിമാരായ അരവിന്ദ് കുമാര്‍, വിപുല്‍ പഞ്ചോളി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചത്.

ക്ഷേത്രത്തിലും സമീപത്തെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കും സിആര്‍പിഎഫിനെ നിയോഗിച്ചു സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്ഷേത്ര ഭരണസമിതിയെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് മാറ്റി റിസീവര്‍മാരെ നിയമിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രധാന നിര്‍ദേശം.

കുന്നിന്‍മുകളിലെ ദര്‍ഗയുടെ 50 മീറ്റര്‍ അകലെ ദീപത്തൂണില്‍ വിളക്കുകൊളുത്താന്‍ അവകാശം തേടി ഹിന്ദു സംഘടനകള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയോടെയാണ് വിഷയം ആരംഭിച്ചത്. ഇങ്ങനെയൊരു അചാരം ഉണ്ടായിരുന്നില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ആചാരം നടത്തിയിരുന്നതെന്നുമായിരുന്നു ക്ഷേത്രഭരണസമിതിയുടെ വാദം. ഇത് ദര്‍ഗയെ ബാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദീപം കൊളുത്താന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ദീപത്തൂണ്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സര്‍വേകല്ല് മാത്രമാണെന്ന സര്‍ക്കാര്‍ വാദവും തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാന്‍ ചീഫ് സെക്രട്ടറി ഡിജിപി, മധുര കലക്ടര്‍, ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി ഉത്തരവ് ആര്‍ക്കും ദുര്‍ബലപ്പെടുത്താനാവില്ലെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കം തടയുമെന്നും താക്കീതും നല്‍കി.

അതേസമയം, സുപ്രീം കോടതിയുടെ ഇടപെടല്‍ ഭഗവാന്‍ മുരുകന്റെ വിജയമെന്ന് മോദി പറഞ്ഞു . തിരുപ്പരന്‍ കുണ്‍ട്രംകുന്നിലെ ദീപത്തൂണില്‍ പരമ്പരാഗത വിളക്ക് തെളിയിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതില്‍ കോടതി കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം. ക്ഷേത്ര ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി ഒരു സമിതിയെ നിയോഗിക്കുകയും സുരക്ഷയൊരുക്കാന്‍ സിആര്‍പിഎഫിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Tamil Nadu: CRPF deployed in Thiruparankundram ahead of ceremonial lamp lighting at Deepathoon following SC order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

ഇന്ത്യാസഖ്യത്തിന് ഇന്ന് നിര്‍ണായകം; വിശാല പ്രതിപക്ഷ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും?

Today's Rashi Phalam November 28| ധനലാഭം പ്രതീക്ഷിക്കാം, കഴിവുകൾ വികസിപ്പിക്കാൻ അവസരം

'500 മെഗാവാട്ട് അധിക വൈദ്യുതി വേണം'; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

ബാറുകളിൽ നിന്ന് കോഴ : സാംബശിവ റാവുവിന്റെ റിപ്പോർട്ടിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം