എംകെ സ്റ്റാലിന്‍ ഫയല്‍
India

കുടുംബാസൂത്രണം തമിഴ്‌നാട് നന്നായി നടപ്പാക്കി, ഇപ്പോള്‍ ലോക്‌സഭാ സീറ്റുകള്‍ കുറയുന്ന അവസ്ഥയെന്ന് സ്റ്റാലിന്‍; പുതിയ പോര്‍മുഖം?

കുട്ടികള്‍ക്ക് ശരിയായ തമിഴ് പേരുകള്‍ നല്‍കാന്‍ നവദമ്പതിമാര്‍ക്കും സ്റ്റാലിന്റെ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജനസംഖ്യാനുപാതത്തിലുള്ള ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയത്തില്‍ കുടുംബാംസൂത്രണത്തെ പരാമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കുടുംബാസൂത്രണം കാര്യക്ഷമായി നടപ്പാക്കിയതിനാല്‍ തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയാന്‍ ഇടയുണ്ടെന്നാണ് സ്റ്റാലിന്റെ നിലപാട്.

കുടുംബാസൂത്രണം കൃത്യമായി പാലിച്ചതിനാല്‍, അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ ഭാഗമായി പാര്‍ലമെന്ററി സീറ്റുകളുടെ എണ്ണം കുറയ്‌ക്കേണ്ട സാഹചര്യമുണ്ടെന്നാണ് സ്റ്റാലിന്റെ പ്രതികരണം . നേരത്തെയും ഇതേവിഷയത്തില്‍ സ്റ്റാലിന്‍ നടത്തിയ പ്രതികരണം ചര്‍ച്ചായിരുന്നു. ലോക്സഭാ പരിധി നിര്‍ണ്ണയം ആളുകളെ കൂടുതല്‍ കുട്ടികളെ കുറിച്ച് ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. തമിഴ് പഴഞ്ചൊല്ലിനെ ആടിസ്ഥാനമാക്കിയായിരുന്നു ഈ പ്രതികരണം.

മുതിര്‍ന്ന ഡിഎംകെ പ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുത്ത സ്റ്റാലിന്‍ നവദമ്പതികള്‍ക്ക് നല്‍കിയ ആശംസയും വലിയ ശ്രദ്ധ നേടിയിരുന്നു. കുട്ടികള്‍ക്ക് ശരിയായ തമിഴ് പേരുകള്‍ നല്‍കണം എന്നായിരുന്നു സ്റ്റാലിന്റെ നിര്‍ദേശം.

ത്രിഭാഷ വിഷയത്തില്‍ ഇതിനോടകം കേന്ദ്രത്തോട് കടുത്ത ഭിന്നത പുലര്‍ത്തിപോരുന്ന തമിഴ്‌നാട് ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയത്തില്‍ ഉള്‍പ്പെടെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയേക്കും എന്ന സൂചന കൂടിയാണ് സ്റ്റാലിന്റെ പ്രതികരണം നല്‍കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. 39 സീറ്റുകളാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്. ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം നടപ്പായാല്‍ തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

SCROLL FOR NEXT