പ്രതീകാത്മക ചിത്രം 
India

ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; തമിഴ്‌നാട്ടില്‍ 14കാരി മരിച്ചു

തമിഴ്‌നാട്ടില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14കാരി മരിച്ചു. ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

നാമക്കല്ലിലാണ് സംഭവം. ഞായറാഴ്ചയാണ് അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന ചിക്കന്‍ ഷവര്‍മ കുടുംബത്തിനൊപ്പം പെണ്‍കുട്ടി കഴിച്ചത്. ഞായറാഴ്ച രാത്രി തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

പെണ്‍കുട്ടി ഷവര്‍മ കഴിച്ച അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പൊലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ റെസ്റ്റോറന്റില്‍ എത്തി അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചു. ചോദ്യം ചെയ്യുന്നതിനായി മൂന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

SCROLL FOR NEXT