ചിത്രം: സെന്തില്‍ ബാലാജി/ ഫെയ്സ്ബുക്ക് 
India

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

അതിനിടെ മന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. സെന്തില്‍ ബാലാജിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിയമനക്കേഴക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. സെഷൻസ് കോടതിയാണ് ​​ഹർജി പരി​ഗണിക്കുന്നത്. 

അതിനിടെ മന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. സെന്തില്‍ ബാലാജിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് അല്ലി വ്യക്തമാക്കി. 

മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തില്‍ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ബന്ധുവിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ക്കു പണം മുടക്കിയത് സെന്തില്‍ ആണെന്നാണ് ഇഡിയുടെ വാദം. 

സെന്തില്‍ ബാലാജിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും ബെനാമി സ്വത്തിനും തെളിവുണ്ട്.  3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നും ഇഡി വ്യക്തമാക്കുന്നു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 

അതിനിടെ, സെന്തില്‍ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ നിഷ ബാനു, ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT