തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണന്‍ 
India

ഷൂ നനയരുത്; മത്സ്യത്തൊഴിലാളിയുടെ തോളിലേറി മന്ത്രി; വീഡിയോ വൈറല്‍

ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മടി കാണിച്ചതോടെ മന്ത്രിയെ മത്സ്യതൊഴിലാളികളില്‍ ഒരാള്‍ എടുക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മന്ത്രിമാരുടെ വിഐപി സംസ്‌കാരം നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തമിഴ്‌നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് തന്നെ മത്സ്യത്തൊഴിലാളിയെ കൊണ്ട് ചുമലിലേറ്റിച്ചത്.

കടല്‍ക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനായാണ് മന്ത്രി പാലവര്‍ക്കാടിലെത്തിയത്. മന്ത്രി നാട്ടുകാര്‍ക്കൊപ്പം കടല്‍ യാത്രയും നടത്തി. തിരിച്ചെത്തിയപ്പോള്‍ കരയില്‍ മന്ത്രിക്ക് ഇരിക്കാനായി കസേരകളും ഒരുക്കിയിരുന്നു. ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മടി കാണിച്ചതോടെ മന്ത്രിയെ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എടുക്കുകയായിരുന്നു.

മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു