നീരാവി മുരുകന്‍ 
India

അരിവാള്‍ ഉപയോഗിച്ച് ആക്രമണം, മുന്‍ മന്ത്രിയെ കൊന്നതടക്കം അറുപതോളം കേസുകളില്‍ പ്രതി; 'നീരാവി' മുരുകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പ്രതി അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍മന്ത്രിയുടെ കൊലപാതകമടക്കം 60ഓളം കേസുകളില്‍ പ്രതിയായിരുന്ന കുപ്രസിദ്ധ കുറ്റവാളി 'നീരാവി' മുരുകന്‍ (48) പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതി അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

തിരുനെല്‍വേലി ജില്ലയിലെ കളക്കാടാണ് ഏറ്റുമുട്ടല്‍ നടന്നത്. ദിണ്ടിക്കലില്‍ 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മുരുകനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്.  അരിവാളുപയോഗിച്ച് ആക്രമിച്ചപ്പോള്‍ സ്വയം പ്രതിരോധത്തിനായി മുരുകനുനേരെ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്.

ദിണ്ടിക്കലിലെ കവര്‍ച്ചക്കേസില്‍ മുരുകനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിരുനെല്‍വേലിയിലെ നാങ്കുനേരിയില്‍ മുരുകനുള്ളതായി അറിഞ്ഞ പൊലീസ് സംഘം ദിണ്ടിക്കലില്‍നിന്ന് ഇവിടെയെത്തിയപ്പോഴേക്കും ഇയാള്‍ കളക്കാടേക്ക് കടന്നു. കളക്കാട് ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് വളഞ്ഞപ്പോള്‍ മുരുകന്‍ നടത്തിയ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് തിരുനെല്‍വേലി എസ് പി  പി ശരവണന്‍ പറഞ്ഞു. മറ്റ് മാര്‍ഗമില്ലാതെവന്നതോടെ സ്വയരക്ഷയ്ക്കായി പൊലീസ് വെടിവെക്കുകയായിരുന്നെന്നും എസ് പി  വിശദീകരിച്ചു.

18 വര്‍ഷംമുമ്പ് തെങ്കാശിയില്‍ പ്രഭാതസവാരിക്കിടെ ഡിഎംകെ മുന്‍മന്ത്രി ആലടി അരുണ കൊല്ലപ്പെട്ട കേസിലും പ്രതിയായ നീരാവി മുരുകന്റെപേരില്‍ സംസ്ഥാനത്തെ പല സ്‌റ്റേഷനുകളിലായി മൂന്ന് കൊലപാതകക്കേസുകളടക്കം 60ഓളം കേസുകളാണുള്ളത്. തൂത്തുക്കുടി ജില്ലയിലെ പുതിയമ്പത്തൂരിലെ നീരാവിമേട് സ്വദേശിയാണ്. ഇയാള്‍ സ്ത്രീപീഡന കേസുകളിലും പ്രതിയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT