ബൈക്ക് വാങ്ങാന്‍ സ്വരൂകൂട്ടിയ നാണയത്തുട്ടുകള്‍ എണ്ണുന്ന ദൃശ്യം 
India

'സ്വപ്‌ന ബൈക്ക് വാങ്ങണം', മൂന്ന് വര്‍ഷം കൊണ്ട് യുവാവ് സ്വരുകൂട്ടിയത് ഒരു രൂപയുടെ നാണയക്കൂമ്പാരം; 2.6ലക്ഷം രൂപ എണ്ണിതീര്‍ക്കാന്‍ എടുത്തത് പത്തുമണിക്കൂര്‍ - വീഡിയോ 

തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയാണ്  സ്വപ്‌ന ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു രൂപയുടെ നാണയത്തുട്ടുകള്‍ കൂട്ടിവെയ്ക്കുന്നത് ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലൈസന്‍സ് എടുക്കാനുള്ള പ്രായമായാല്‍ ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിക്കാത്ത യുവാക്കള്‍ ചുരുക്കമായിരിക്കും. സ്വപ്ന ബൈക്ക് വാങ്ങാന്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് മൂന്ന് വര്‍ഷം കൊണ്ട് സ്വരുകൂട്ടി വച്ചത് നാണയ ശേഖരമാണ്. പത്തുമണിക്കൂര്‍ കൊണ്ടാണ് മോട്ടോര്‍സൈക്കിള്‍ ഷോറൂമിലെ ജീവനക്കാര്‍ നാണയം എണ്ണിതീര്‍ത്തത്.

തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയാണ്  സ്വപ്‌ന ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു രൂപയുടെ നാണയത്തുട്ടുകള്‍ കൂട്ടിവെയ്ക്കുന്നത് ആരംഭിച്ചത്. 2.6 ലക്ഷം രൂപ വില വരുന്ന ബജാജ് ഡോമിനറാണ് യുവാവ് ഇതുപയോഗിച്ച് സ്വന്തമാക്കിയത്. 

ഭൂപതി ബിസിഎ ബിരുദധാരിയാണ്. സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ബൈക്ക് വാങ്ങണമെന്ന മോഹം മനസില്‍ ഉദിച്ചത്. സ്വപ്ന ബൈക്ക് വാങ്ങാന്‍ ആവശ്യമായ രണ്ടുലക്ഷം രൂപ അന്ന് കൈയില്‍ എടുക്കാനുണ്ടായിരുന്നില്ല. 

തുടര്‍ന്നാണ് ഒരു രൂപ കൂട്ടിവച്ച് ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് യുവാവ് തീരുമാനിച്ചത്. പത്തുമണിക്കൂര്‍ കൊണ്ടാണ് നാണയത്തുട്ടുകള്‍ എണ്ണിതീര്‍ത്തതെന്ന് മോട്ടോര്‍ സൈക്കിള്‍ ഷോറൂം മാനേജര്‍ മഹാവിക്രാന്ത് അറിയിച്ചു. നിലവില്‍ ഭൂപതി യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം