പ്രതീകാത്മക ചിത്രം 
India

'തത്ത'യുടെ സ്‌പെല്ലിങ് തെറ്റിച്ചു; അഞ്ചു വയസുകാരിയുടെ കൈ ടീച്ചര്‍ തല്ലി ഒടിച്ചു

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ടീച്ചര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: തത്ത എന്ന വാക്ക് ശരിയായി എഴുതാത്തതിനെ തുടര്‍ന്ന് ട്യൂഷന്‍ ടീച്ചര്‍ അഞ്ചുവയസുകാരിയുടെ കൈ ഒടിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 22വയസുള്ള ടീച്ചറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കുട്ടി പാരറ്റ് എന്ന വാക്കിന്റെ സ്‌പെല്ലിങ് ശരിയായി പറയാത്തതാണ് ടീച്ചറെ ചൊടിപ്പിച്ചത്. ടീച്ചറുടെ മര്‍ദനത്തില്‍ കുട്ടിയുടെ കൈക്ക് ഒടിവ് സംഭവിച്ചതായി പൊലീസ് പറഞ്ഞു.

സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ടീച്ചര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാവങ്ങളുടെ വയറ്റത്തടിക്കരുത്', വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല; പിഎംഎവൈ വിവാദത്തില്‍ മന്ത്രി കെ എം ഷാജി

'ഇറാനെ തീര്‍ക്കു'മെന്ന് ട്രംപ്, 'നരകം കാണിക്കാ'മെന്ന് മറുപടി; പശ്ചിമേഷ്യ അശാന്തം, ലോകം ആശങ്കയില്‍

'100 രൂപ മാത്രം കയ്യിലുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട്; കാശ് അല്ല ലോകത്തെ ഏറ്റവും വലുത്'

മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, പ്രതിമാസം 22,000 രൂപ

'കാവ് തീണ്ടല്ലേ മക്കളേ, കുടിവെള്ളം മുട്ടും!'; വ്യക്തി താല്‍പ്പര്യങ്ങള്‍ക്കായി കാവുകള്‍ നശിപ്പിക്കുന്നു: ഡോ. കണ്ണന്‍ സി എസ് വാര്യര്‍