ഫയല്‍ ചിത്രം 
India

വീഡിയോ ചാറ്റിനിടെ വിവാഹ വാഗ്ദാനം, കാമുകി നിരസിച്ചു; 19കാരന്‍ ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയില്‍ 

മഹാരാഷ്ട്രയില്‍ വീഡിയോ ചാറ്റിനിടെ തന്റെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചതിന്റെ മനോവിഷമത്തില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വീഡിയോ ചാറ്റിനിടെ തന്റെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചതിന്റെ മനോവിഷമത്തില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അമ്മ അറിയിച്ചതിന് പിന്നാലെ അയല്‍വാസികള്‍ വീട് തുറന്ന് നോക്കുമ്പോള്‍ കൗമാരക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുംബൈ കുര്‍ളയിലാണ് സംഭവം. ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് 19കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മകനെ കുറിച്ച് അന്വേഷിക്കാന്‍ അമ്മ അയല്‍വാസികളോട് പറഞ്ഞു. ഇതനുസരിച്ച് അയല്‍വാസികള്‍ വന്ന് നോക്കുമ്പോള്‍ മകന്‍ മരിച്ച് കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മരണത്തിന് തൊട്ടുമുന്‍പ് കാമുകിയുമായി 19കാരന്‍ വീഡിയോ ചാറ്റ് ചെയ്തിരുന്നു. ചാറ്റിനിടെ 19കാരന്‍ വിവാഹവാഗ്ദാനം ചെയ്തു. പെണ്‍കുട്ടി നിരസിച്ചതാണ് 19കാരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം