പ്രതീകാത്മക ചിത്രം 
India

കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ച് കളളന്‍ ഓട്ടോയില്‍ കയറി, 19കാരി ഓടുന്ന ബസില്‍ നിന്ന് എടുത്തുചാടി; യുവാവ് പിടിയില്‍, ധീരത

കഴുത്തില്‍ കിടന്ന സ്വര്‍ണ മാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത. പൊലീസുകാരന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന് ഓട്ടോയില്‍ കടന്നുകളയാന്‍ ശ്രമിച്ച മുകേഷ് ഗെയ്ക്ക്‌വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാന്‍ സാധിച്ചത്.

വെളളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാന്‍ ബസില്‍ കയറിയപ്പോഴാണ് കവര്‍ച്ച നടന്നത്. ബസില്‍ നല്ല തിരക്കായിരുന്നു. യുവാവ് സ്വര്‍ണ മാല കവര്‍ന്ന് ബസില്‍ നിന്ന് ചാടി രക്ഷപ്പെടുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ തന്നെ ഓടുന്ന ബസില്‍ നിന്ന് ചാടി മുറവിളി കൂട്ടിക്കൊണ്ട് 19കാരിയും പിന്നാലെ ഓടി. 

ഇത് കണ്ട ട്രാഫ് പൊലീസ് കോണ്‍സ്റ്റബിള്‍ ഇടപെടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT