പ്രതീകാത്മക ചിത്രം 
India

തർക്കത്തിനിടെ സ്ക്രൂഡ്രൈവർ പിടിച്ചു വാങ്ങി 18കാരന്റെ നെഞ്ചിൽ കുത്തിയിറക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

സ്‌ക്രൂഡ്രൈവർ കൊണ്ട് നെഞ്ചിൽ പല തവണ കുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഡൽഹി: തർക്കത്തിനിടെ 18കാരനെ സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ഡൽഹി സ്വദേശിയായ കാശിഫാണ് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ശനിയാഴ്‌ച രണ്ടരയോടെയാണ് സംഭവം. കൊല്ലപ്പെട്ട കാശിഫും വിദ്യാർഥികൾക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. 

തർക്കത്തിനിടെ വിദ്യാർഥികളെ കാശിഫ് സ്‌ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ കയ്യിൽ നിന്നും സ്ക്രൂഡ്രൈവർ പിടിച്ചു വാങ്ങിയ കുട്ടികളിൽ ഒരാൾ ഇയാളുടെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് തിർക്കി പറഞ്ഞു.

നെഞ്ചിൽ പല തവണ കുത്തേറ്റ കാശിഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിലായ രണ്ട് പേർക്കും 15 വയസാണ്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT