പ്രതീകാത്മക ചിത്രം 
India

17കാരന് മാതാപിതാക്കള്‍ കാര്‍ സമ്മാനമായി നല്‍കി; ഡ്രൈവിങ്ങിനിടെ മരത്തിലിടിച്ച് മരിച്ചു

ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ കാറിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തും മരിച്ചു. പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. രക്ഷിതാക്കള്‍ അടുത്തിടെയാണ് മകന് കാര്‍ സമ്മാനിച്ചത്.

കാര്‍ ഓടിച്ചത് പതിനേഴുകാരനാണെന്ന് പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തിനൊപ്പം കാര്‍ ഓടിക്കുന്നതിനിടെ കാര്‍ മരത്തിലിടിച്ച് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT