Rahul Gandhi, Tejashwi Yadav PTI
India

അധികാരത്തിലെത്തിയാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍; വന്‍ വാഗ്ദാനവുമായി തേജസ്വി യാദവ്

'റിമോട്ട് കണ്‍ട്രോള്‍ വഴി' സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. മുസാഫര്‍പൂരില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും റാലിയില്‍ സംബന്ധിച്ചിരുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തേജസ്വി യാദവ് പരിഹസിച്ചു. 'റിമോട്ട് കണ്‍ട്രോള്‍ വഴി' സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബീഹാറില്‍ വോട്ട് തേടുകയും ഗുജറാത്തില്‍ മാത്രം ഫാക്ടറികള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന പുറത്തുനിന്നുള്ളവരുടെ (ബഹാരി) നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ നമ്മള്‍ ബിഹാറികള്‍ പുറത്താക്കണം. തേജസ്വി യാദവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായാധിക്യവും തന്റെ ചെറുപ്പവും സൂചിപ്പിക്കാനായി ടി ഷര്‍ട്ട് ധരിച്ചാണ് തേജസ്വി യാദവ് പ്രചാരണത്തിനെത്തിയത്. യുവ കി സര്‍ക്കാര്‍' എന്ന മുദ്രാവാക്യം വിളിക്കാന്‍ ജനക്കൂട്ടത്തെ അദ്ദേഹം പ്രേരിപ്പിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സമീപകാലത്ത് സ്വീകരിച്ച നിരവധി ജനകീയ പദ്ധതികള്‍ താന്‍ മുമ്പ് വാഗ്ദാനം ചെയ്തതിന്റെ പകര്‍പ്പായിരുന്നു എന്നും തേജസ്വി അവകാശപ്പെട്ടു.

ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. ഇത് വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് അധികാരത്തിലിരുന്നവര്‍ ഭയപ്പെട്ടു. അതിനാല്‍, നിതീഷ് കുമാര്‍ സര്‍ക്കാര്‍ 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി. 2,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് വാഗ്ദാനം ചെയ്യുന്ന 'മയി ബഹിന്‍ യോജന' പോലുള്ള തന്റെ സ്ത്രീ കേന്ദ്രീകൃത വാഗ്ദാനങ്ങളുടെ മറ്റൊരു പകര്‍പ്പാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ അടുത്തിടെ ആരംഭിച്ച 'മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയെന്നും തേജസ്വി യാദവ് പറഞ്ഞു.

Tejashwi Yadav says if India Front comes to power in Bihar, cooking gas cylinders will be provided for Rs 500

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

'ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല', പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്, എസ്‌ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT