'ലാലേട്ടന് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാമായിരുന്നു'; ഫാൻസ് ഫോട്ടോഷൂട്ടിന് പിന്നാലെ നടന് വിമർശനം

കുട്ടിയുടെ മുഖത്തേക്ക് നോക്കാതെയാണ് മോഹന്‍ലാല്‍ കൈ വീശി കാണിച്ചത്.
Mohanlal
Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തന്നെ കാണാനെത്തുന്ന ആരാധകരോട് താര ജാഡയൊന്നുമില്ലാതെ ഇടപെഴുകുന്ന നടനാണ് മോഹൻലാൽ. തന്നോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തു നിൽക്കുന്ന ആരാധകരെയൊന്നും മോഹൻലാൽ നിരാശപ്പെടുത്താറുമില്ല. ആരാധകർക്കൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മോഹൻലാലിനൊപ്പം ഫോട്ടോയെടുക്കാൻ ആരാധകർക്ക് അവസരം ലഭിച്ചിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ വൈറല്‍ ആയി മാറിയിരുന്നു.

അക്കൂട്ടത്തില്‍ ഒരു ഒരു വിഡ‍ിയോ മോഹന്‍ലാലിന് വലിയ രീതിയിൽ വിമർശനങ്ങളും നേടിക്കൊടുത്തിരിക്കുകയാണിപ്പോൾ. ഒരു കുട്ടിയും അച്ഛനും കൂടിയാണ് മോഹന്‍ലാലിനൊപ്പം ചിത്രമെടുക്കാന്‍ എത്തിയത്. അച്ഛന്‍റെ ഒക്കത്തിരുന്ന പെണ്‍കുട്ടി വലിയ കൗതുകത്തോടെയും സന്തോഷത്തോടെയും മോഹന്‍ലാലിന്‍റെ തോളത്ത് തൊടുന്നത് ആയിരുന്നു വിഡിയോയുടെ ഹൈലൈറ്റ്.

ആ സമയത്ത് കാമറയിലേക്ക് നോക്കൂ എന്ന് കുട്ടിയോട് ആംഗ്യം കാണിക്കുന്ന മോഹന്‍ലാലിനെയും കാണാം. തുടര്‍ന്ന് കുട്ടി കാമറയിലേക്ക് നോക്കുകയും അവര്‍ ചിത്രമെടുത്ത് പോവുകയും ചെയ്യുന്നു. പോകുമ്പോഴും കുട്ടി ആവേശത്തോടെ മോഹന്‍ലാലിനെ കൈ വീശി കാണിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയുടെ മുഖത്തേക്ക് നോക്കാതെയാണ് മോഹന്‍ലാല്‍ കൈ വീശി കാണിച്ചത്.

മോഹൻലാൽ കുട്ടിയോട് വേണ്ട പരിഗണനയോടെ പെരുമാറിയില്ല എന്നാണ് വിഡിയോയുടെ കമന്‍റ് ബോക്സില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം ഒരേ സമയം ചിത്രമെടുക്കുന്നതിന് ചെറിയ ഊര്‍ജ്ജമൊന്നും പോരെന്നും ഓരോരുത്തരോടും അങ്ങനെ ഇടപെടാന്‍ സമയവും സാവകാശവും ലഭിക്കില്ലെന്നും ചിലർ പറയുന്നു.

Mohanlal
'എഫ് 1', 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ...'; ഇത്തവണത്തെ ഓസ്കർ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം

'കൊച്ചിനെ നോക്കി ഒന്ന് ചിരിക്ക് ലാലേട്ടാ', 'ആ കുട്ടിയെ ഒന്ന് ശരിക്കും നോക്കുന്നത് പോലുമില്ല'- എന്നൊക്കെയാണ് മറ്റു കമന്റുകൾ. മോശം കമന്‍റുകള്‍ വന്നതിന് പിന്നാലെ വിഡിയോ പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ തന്നെ മറ്റൊരു വിഡിയോയും പുറത്തുവിട്ടു.

Mohanlal
യഥാർഥ കഥയുമായി ജയസൂര്യ വരുന്നു, സംവിധാനം രതീഷ് വേ​ഗ; പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൾ' ഒരുങ്ങുന്നത് 5 ഭാഷകളിൽ

“ഒറ്റ സ്‌ട്രെച്ചിൽ 200- 250 പേരുടെ ഒപ്പം ഫോട്ടോ എടുക്കുക. ഫോട്ടോ എടുക്കാൻ വന്ന ഒരാൾ പോലും അവിടുന്ന് നിരാശയോടെ മടങ്ങിയിട്ടുണ്ടാകില്ല, അത് അയാൾ കൊടുക്കുന്ന ഉറപ്പാണ്”, വിഡിയോ പകര്‍ത്തിയ നിഖില്‍ ബാലന്‍ ഒപ്പം കുറിച്ചു.

Summary

Cinema News: Actor Mohanlal got criticism after a video went viral from fans photoshoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com