തേജസ്വി സൂര്യയും ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി എക്സ്
India

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി; വധു ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ്

ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി. കര്‍ണാടിക് പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു.

ബംഗളൂരുവിലെ കനകപുര റോഡിലെ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, കേന്ദ്ര മന്ത്രിമാരായ വി സോമണ്ണ, അര്‍ജുന്‍ റാം മേഘ്വാള്‍, ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷം ആദ്യം ശിവശ്രീയെ തേജസ്വി സൂര്യ വിവാഹം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബയോ എന്‍ജിനീയറിങ് ബിരുദധാരിയായ ശിവശ്രീ ചെന്നൈ സംസ്‌കൃത കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ശിവശ്രീ ഭരതനാട്യ നര്‍ത്തകി കൂടിയാണ്.അടുത്തിടെ തേജസ്വി സൂര്യയും ശിവശ്രീയും ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ അനുഗ്രഹം തേടി എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

കാസർകോട്ട് വന്ദേഭാരത് എക്സ്പ്രസ് തട്ടി പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഒടുവില്‍ കിവികള്‍ ചിറകടിച്ചു... വിജയത്തിലേക്ക്!

വായനയുടെ വസന്തം തീർത്ത് കണ്ണൂർ ബുക്ക് ഫെസ്റ്റ്: രണ്ടാം നാളും പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ഞാങ്ങാട്ടിരിയിൽ 22-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി