India

ദയനീയ പരാജയം; തെലങ്കാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു; ബിജെപിയിലേക്ക്

എഐസിസി മെമ്പറും തെലങ്കാന കോണ്‍ഗ്രസ് ട്രഷററുമായ ഗുഡുര്‍ നാരായണ്‍ റെഡ്ഡിയാണ് രാജിവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്:  നടി വിജയശാന്തിക്ക് പിന്നാലെ തെലങ്കാനയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു. എഐസിസി മെമ്പറും തെലങ്കാന കോണ്‍ഗ്രസ് ട്രഷററുമായ ഗുഡുര്‍ നാരായണ്‍ റെഡ്ഡിയാണ് രാജിവച്ചത്. നാലുപതിറ്റാണ്ടോളം കോണ്‍ഗ്രസില്‍ സജീവമായിരുന്ന നാരായണ്‍ റെഡ്ഡി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു. ടിപിസിസി ട്രഷറര്‍, എഐസിസി അംഗം, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എന്നിവയില്‍ നിന്ന് താന്‍ രാജിവച്ചതായി കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്തില്‍ റെഡ്ഡി പറയുന്നു. 

ഹൈദരബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. നാല് സീറ്റില്‍ നിന്ന് 47 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. 150 സീറ്റുകളുള്ള ഹൈദരബാദ് മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളുമായി സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് ആണ ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിയാണ് രണ്ടാമത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്

Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരം​ഗം; ബം​ഗാളിൽ ബിജെപി കുതിപ്പ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ