വീഡിയോ ദൃശ്യം 
India

മന്ത്രവാദമെന്ന് സംശയം; ദമ്പതികളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ചൂരല്‍കൊണ്ട് അടിച്ച് ആള്‍ക്കൂട്ടം; മരത്തില്‍ കെട്ടിയിട്ടു;വീഡിയോ

ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് കേസ് എടുത്ത്‌അന്വേഷണം ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ആള്‍ക്കൂട്ടം. തെലങ്കാനയിലെ സങ്കറെഡ്ഡിയിലാണ് സംഭവം. ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ദമ്പതികളെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതും ആള്‍ക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യാദയ്യ, ഭാര്യ ശ്യാമമ്മ എന്നിവരാണ് മര്‍ദനത്തിന് ഇരയായത്. ഇരുവരും മന്ത്രവാദം നടത്തുന്നവരാണെന്ന് നാട്ടുകാര്‍ ആരോപിച്ചതായി പൊലീസ് പറഞ്ഞു.

ആരോപണത്തിന് പിന്നാലെ, നാട്ടുകാര്‍ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരേയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മര്‍ദിച്ച ശേഷം ഒരു മരത്തില്‍ കെട്ടിയിടുകയും ചെയ്തു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെലീസ് സ്ഥലത്തെത്തി ദമ്പതികളെ രക്ഷപ്പെടുത്തി. 'മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ചില ഗ്രാമവാസികള്‍ ദമ്പതികളെ മരത്തില്‍ കെട്ടിയിരുന്നു. ഇരകള്‍ക്ക് സാരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്'- സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവീന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT