തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പിടിഐ
India

തെലങ്കാനയില്‍ ജാതി സര്‍വേ നവംബര്‍ ആറ് മുതല്‍

പിഴവുകളില്ലാത്ത രീതിയില്‍ സര്‍വേ പൂര്‍ത്തിയാക്കണമമെന്നാണ് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയില്‍ നവംബര്‍ ആറിന് ജാതി സര്‍വേ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെ. പിഴവുകളില്ലാത്ത രീതിയില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ജില്ലാ കലക്ടര്‍മാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

ജാതി സര്‍വേ നവംബര്‍ ആറിന് ആരംഭിക്കുമെന്നും, സര്‍വേ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉയര്‍ത്തുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. സര്‍വേയില്‍ ഇനുമറേറ്ററായി അധ്യാപകരുടെ സേവനം കലക്ടര്‍മാര്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വേ നവംബര്‍ മാസം അവസാനത്തോടെ പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തും രാജ്യത്തും ജാതി സര്‍വേ നടത്തുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. സര്‍വേ നടത്താനായി 80,000 സര്‍ക്കാര്‍ ജീവനക്കാരെയാണ് നിയോഗിച്ചത്. ജാതി സര്‍വേ നടത്താനായി തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

ഇതോടെ രാജ്യത്തെ ജാതി സര്‍വേ നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകും തെലങ്കാന. ആന്ധ്രാ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് നേരത്തെ ജാതി സര്‍വേ നടത്തിയിട്ടുള്ളത്. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT