പ്രതീകാത്മക ചിത്രം 
India

മോഷ്ടാക്കളില്‍ നിന്ന് ഫോണ്‍ തിരിച്ചുപിടിക്കുന്നതിനിടെ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു

യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തെലങ്കാന:  മോഷ്ടാക്കളില്‍ നിന്ന് ഫോണ്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്കി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ശ്രീകാന്ത് ആണ് മരിച്ചത്. സെക്കന്തരാബാദില്‍ നിന്ന് വാറങ്കലിലേക്ക് പോകുകയായിരുന്ന ശതവാഹന എക്‌സ്പ്രസില്‍ വച്ച് ബുധനാഴ്ചയായിരുന്നു സംഭവം. 

ഹൈദരബാദിലെ ഇന്‍ഫോസിസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന ശ്രീകാന്ത് നാട്ടിലേക്ക് പോകുന്നതിനായാണ് സെക്കന്തരബാദില്‍ നിന്ന് ട്രെയിന്‍ കയറിയത്. കമ്പാര്‍ട്ടുമെന്റിന്റെ വാതിലില്‍ ഇരുന്ന് മൊബൈല്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ കാസിപ്പേട്ട് സ്റ്റേഷന് സമീപം നിന്നിരുന്ന മോഷ്ടാക്കള്‍ വടികൊണ്ട് യുവാവിനെ അടിച്ചു. അതിനിടെ കൈയില്‍ നിന്നും വഴുതിപ്പോയ മൊബൈല്‍ ഫോണ്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.

യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ശ്രീകാന്തിനെ വടികൊണ്ട് അടിച്ച് വീഴ്ത്തി ഫോണ്‍ കൈക്കലാക്കാന്‍ മോഷ്്ടാക്കള്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT