സ്വേച്ച വോട്ടാര്‍ .
India

തെലുങ്ക് ടെലിവിഷന്‍ അവതാരകയെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വേച്ചയെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ അവതാരകയെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത അവതാരകയായ സ്വേച്ച വൊടാര്‍ക്കറെ ജവഹര്‍ നഗറിലെ സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

സ്വേച്ചയെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ സ്വേച്ച മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

സാമൂഹിക പ്രശ്‌നങ്ങളും പൊതുവായ പ്രശ്നങ്ങളും സംബന്ധിച്ച പരിപാടികളുടെ അവതാരകയായിരുന്നു സ്വേച്ച. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈകാരിക സന്ദേശം പോസ്റ്റ് ചെയ്തിരുന്നയായി റിപ്പോര്‍ട്ടുകളുണ്ട്.

Telugu anchor found dead at her Hyderabad home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT