anti-terror operation jammu kashmir പ്രതീകാത്മക ചിത്രം 
India

കത്വയില്‍ ഏറ്റുമുട്ടല്‍, ഭീകരനെ വധിച്ച് സൈന്യം

കത്വ ജില്ലയിലെ ബിലാവറില്‍ ആയിരുന്നു ഏറ്റുമുട്ടല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു - കശ്മീരിലെ കത്വയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു പൊലീസ് ഐജി അറിയിച്ചു. കത്വ ജില്ലയിലെ ബിലാവറില്‍ ആയിരുന്നു ഏറ്റുമുട്ടല്‍.

മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ആര്‍മി വൈറ്റ് കോര്‍പ്‌സ് അറിയിച്ചു. മേഖലയില്‍ ഭീകരവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. കൂടുതല്‍ പേര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരമെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

terrorist killed in an anti-terror operation in Jammu and Kashmir's Kathua.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു

ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

'കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു'; ആരോപണങ്ങൾ തള്ളി സിപിഎം

'പൊതിയില്‍ ഈന്തപ്പഴം മാത്രമാവില്ല, സംസം വെള്ളവും കാണും; ലീഗ് നേതാക്കളെ കണ്ട് മടങ്ങുംവഴി മാറിനല്‍കിയതാവും'

SCROLL FOR NEXT