സച്ചിൻ പൈലറ്റ്, ശശി തരൂർ 
India

പൈലറ്റിനെ വെട്ടി; കർണാടകയിൽ കോൺ​ഗ്രസിന്റെ താര പ്രചാരക പട്ടികയിൽ തരൂരും ചെന്നിത്തലയും

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്



ബെം​ഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽ കോൺ​ഗ്രസ് നേതൃത്വവുമായി ഉടക്കി നിൽക്കുന്ന സച്ചിൻ പൈലറ്റിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിജെപി വിട്ട് കോൺ​ഗ്രസിൽ എത്തിയ മുൻ മുഖ്യമന്ത്രി ജ​ഗദീഷ് ഷെട്ടാറും 40 അം​ഗ പട്ടികയിലുണ്ട്. 

മല്ലികാർജുൻ ഖാർ‌​ഗെ, രാഹുൽ ​ഗാന്ധി. സോണിയ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കെസി വേണു​ഗോപാൽ, സിദ്ധരാമയ്യ,ഡി കെ ശിവകുമാർ എന്നിവരാണ് പ്രധാന പ്രചാരകർ. 

ശശി തരൂർ,രമേശ് ചെന്നിത്തല, അശോക് ​ഗെഹ്ലോട്ട്, ഭൂപേഷ് ​ബാ​ഗേൽ, ബി വി ശ്രീനിവാസ്, ദിവ്യ സ്പന്ദന, കനയ്യ കുമാർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും