Shashi Tharoor, Rahul Gandhi ഫയൽ
India

'തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ട്'; പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ, വീണ്ടും വിവാദം

വിലയിരുത്തൽ ന്യായയുക്തവും പാർട്ടിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും തരൂർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വീണ്ടും വിവാദത്തിന് തിരികൊളുത്തി കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ  ശശി തരൂർ. രാഹുൽ ഗാന്ധിയുടെയും ശശി തരൂരിൻ്റെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്സ് പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ. വിലയിരുത്തൽ ന്യായയുക്തവും പാർട്ടിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും തരൂർ പോസ്റ്റിൽ തരൂർ പറയുന്നു.

ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം'. തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാഹുൽ​ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല. തരൂരിന്റെ പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. കോൺ​ഗ്രസിന്റെ മൂന്നു സുപ്രധാന യോ​ഗങ്ങളിലാണ് തരൂർ പങ്കെടുക്കാതിരുന്നത്.

വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിൽ തരൂരിനെ ക്ഷണിച്ചിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർ​ഗെ എന്നീ കോൺ​ഗ്രസ് നേതാക്കളെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതോടെയാണ് തരൂരിന്റെ ക്ഷണം ചർച്ചയായത്.

Shashi Tharoor shared an ex-post about Rahul Gandhi and Shashi Tharoor's two ideological tendencies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തോൽവി വിലയിരുത്താൻ എൽഡിഎഫ്, എസ്ഐആറിൽ കരട് വോട്ടർ പട്ടിക ഇറങ്ങും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

SCROLL FOR NEXT