'സഖാവ് വിജയൻ വിജയിക്കട്ടെ, ഇത് എന്റെ അഭിപ്രായം'; ആശംസകൾ നേർന്ന് കമൽ ഹാസൻ

കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു.
Kamal Haasan, Pinarayi Vijayan
Kamal Haasan, Pinarayi Vijayanഫെയ്സ്ബുക്ക്
Updated on
1 min read

വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേർന്ന് നടൻ കമൽ ഹാസൻ. നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.- എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചിരിക്കുന്നത്.

"സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാത്തിനുമുപരി, കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു.

ചിലർ, അവരുടെ എക്സ്ക്ലൂസീവ് മനോഭാവത്തിന്റെ ഭാ​ഗമായി എനിക്ക് ഒരു പുറംനാട്ടുകാരന്റെ പദവി നൽകിയാലും, ഞാൻ വൈകാരികമായി കേരളത്തോട് ഏറെ അടുപ്പം പുലർത്തുന്നു. അതിനാൽ, ആ സംസ്ഥാനത്തിൻ്റെ ഗുണഭോക്താക്കളോട് (ഞാൻ ഉൾപ്പെടെ) കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ഞാൻ അഭ്യർത്ഥിക്കുന്നു.

നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം". - കമൽ ​ഹാസൻ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുമായി വളരെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് കമൽ ഹാസൻ.

Kamal Haasan, Pinarayi Vijayan
എനിക്കും വിരമിക്കാന്‍ തോന്നാറുണ്ട്, അരിജിത് കാണിച്ചത് ധീരത: ശ്രേയ ഘോഷാല്‍

സർക്കാരിന്റെ പല പരിപാടികളിലും കമൽ ഹാസൻ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് തുടക്കമിടും. കണ്ണൂരിൽ ഇന്ന് വൈകിട്ട് റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3.30 ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ.

Kamal Haasan, Pinarayi Vijayan
'ഗ്യാസിന്റെ അസുഖം കുറവുണ്ടോ?'; അധിക്ഷേപ കമന്റിന് മീനാക്ഷിയുടെ മറുപടി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരും ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും.

Summary

Actor Kamal Haasan wishes Chief Minister Pinarayi Vijayan for a good performance in the upcoming Kerala Assembly Elections 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com