പ്രതീകാത്മക ചിത്രം 
India

13 കാരിയെ ബലാല്‍സംഗം ചെയ്തു, ജീവനോടെ കുഴിച്ചിട്ടു, നടുക്കുന്ന ക്രൂരത 

മോട്ടോര്‍ പമ്പ് ഓഫ് ചെയ്യുന്നതിനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശില്‍ ബൈതൂല്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 13 കാരിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു. 

കല്ലും സ്ലാബുമെല്ലാം ഇട്ട നിലയില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയതായി ബൈതുല്‍ പൊലീസ് സൂപ്രണ്ട് സിമാല പ്രസാദ് അറിയിച്ചു. 

സംഭവത്തില്‍ 36 കാരനായ സുശീല്‍ വര്‍മ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മോട്ടോര്‍ പമ്പ് ഓഫ് ചെയ്യുന്നതിനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

അടൂരിലെ ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

​'ഗൗരി ഹിന്ദുവല്ല, റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതം മാറിയിട്ടില്ല'; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാൻ

റെയിൽവെ ടിക്കറ്റ് റദ്ദാക്കലിനും ബോർഡിങ് പോയിന്റ് മാറ്റത്തിനും പുതിയ സമയപരിധി; എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല