പ്രതി, സെയ്ഫ് അലി ഖാന്‍ 
India

സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍

അതേസമയം, സെയ്ഫ് അലിഖാന്റെ പുറത്ത് നിന്ന് കത്തിയുടെ ഒരു ഭാഗം പുറത്തെടുത്തു. ഒടിഞ്ഞ നിലയിലായിരുന്നു കത്തിയുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയതായി വിവരം. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

സെയ്ഫ് അലിഖാന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൃത്യം നിര്‍വഹിച്ചതിന് ശേഷം വസായ് വിരാറിലേയ്ക്ക് ലോക്കല്‍ ട്രെയിനില്‍ പോയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വസായ്, നലസൊപ്പാര, വിരാര്‍ പ്രദേശങ്ങളില്‍ മുംബൈ പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചില് നടത്തി.

അതേസമയം, സെയ്ഫ് അലിഖാന്റെ ശരീരത്തില്‍ നിന്ന് കത്തിയുടെ ഒരു ഭാഗം പുറത്തെടുത്തു. ഒടിഞ്ഞ നിലയിലായിരുന്നു കത്തിയുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ഐസിയുവില്‍ നിന്ന് ഉടനെ മാറ്റാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാനെതിരെ ആക്രമണം ഉണ്ടാകുന്നത്. പതിനൊന്നാം നിലയിലെ ഫഌറ്റിലെത്തി ആക്രമിക്കുകയായിരുന്നു. നട്ടെല്ലില്‍ ഉള്‍പ്പെടെ കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 2.5 ഇഞ്ച് നീളമുള്ള കത്തി കൊണ്ടാണ് കുത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം അപകട നിലതരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT