ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്കെതിരായ കേസുകൾ സംബന്ധിച്ചു രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേസുകൾ സംബന്ധിച്ച വശദീകരണം നൽകാനായി വിഡി സതീശനും കെ സുധാകരനും ഡൽഹിയിലെത്തിയിരുന്നു. ഇരുവരുടേയും കൈപിടിച്ചു നിൽക്കുന്ന ഫോട്ടോ ട്വിറ്ററിലിട്ടായിരുന്നു രാഹുലിന്റെ വിമർശനം.
'ഭീഷണിയുടേയും പക പോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല'- എന്ന കുറിപ്പോടെയാണ് രാഹുൽ ഫോട്ടോ ട്വീറ്റ് ചെയ്തത്.
ഡൽഹിയിലെത്തിയ സുധാകരനും സതീശനും രാഹുൽ ഗാന്ധിയേയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കണ്ടു. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചത്.
കേസിന്റെ പശ്ചാത്തലത്തിലും സുധാകരനും സതീശനും ദേശീയ നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ നേതൃമാറ്റം ആലോചനയിൽ ഇല്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates