India

ആനക്കുട്ടി നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം

വെങ്കിടാചലംഎന്ന കൃഷിക്കാരന്റേതാണ് നൂറടി താഴ്ചയുള്ള മേല്‍മൂടിയില്ലാത്ത കിണര്‍.

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ആനക്കുട്ടി നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു. ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മൃഗ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള രക്ഷാ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

വെങ്കിടാചലം എന്ന കൃഷിക്കാരന്റേതാണ് നൂറടി താഴ്ചയുള്ള മേല്‍മൂടിയില്ലാത്ത കിണര്‍. കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് ആനക്കുട്ടി വീണത് വെങ്കിടാചലത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അധികാരികളെ വിവരമറിയിക്കുകയായിരുന്നു. ക്രെയിനും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം