കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഫയൽ
India

നീറ്റ്: ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാര്‍; ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

പ്രതിപക്ഷം വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എന്നാല്‍ എല്ലാത്തിനും അതിന്റേതായ സമയവും രീതികളുമുണ്ട്. രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പരീക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍, ഏത് പ്രശ്നവും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ് എന്നതിന്റെ ഉദ്ദേശമാണ് കാണിക്കുന്നത്-ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

രാജ്യത്തെ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാണ്. പിന്നെ എന്താണ് ആശയക്കുഴപ്പം? വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിബിഐ കുറ്റക്കാരെ എല്ലാവരെയും പിടികൂടാന്‍ പോകുന്നു. ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരീക്ഷാനടത്തിപ്പ് നിര്‍വഹിച്ച എന്‍ടിഎയുടെ ചുമതലക്കാരെയെല്ലാം മാറ്റി. മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. പരീക്ഷാപരിഷ്‌കരണത്തിനായി വിശ്വാസയോഗ്യമായ വ്യക്തികളെ ഉള്‍പ്പെടുത്തി ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷകളുടെ തീയതിയും ഉടന്‍ പ്രഖ്യാപിക്കും. പ്രതിപക്ഷം വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. രാഷ്ട്രീയമുതലെടുപ്പ് അവസാനിപ്പിച്ച് പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം