ദി ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേരുന്ന ദൃശ്യം, എഎന്‍ഐ 
India

'മോദിയാണ് ശരിയായ പ്രധാനമന്ത്രി'; റെസലിങ് താരം ദി ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേര്‍ന്നു- വീഡിയോ

റെസലിങ് താരം ദി ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെസലിങ് താരം ദി ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഖാലി ബിജെപിയില്‍ ചേര്‍ന്നത്.  ഫെബ്രുവരി 20നാണ് പഞ്ചാബില്‍ ജനവിധി.

ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷിക്കുന്നതായി ഖാലി പറഞ്ഞു. 'രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശരിയായ പ്രധാനമന്ത്രി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി മോദി ഭരണത്തിന്റെ ഭാഗമാകേണ്ടതല്ലേ എന്ന ചിന്തയാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണം'- ഖാലിയുടെ വാക്കുകള്‍ ഇങ്ങനെ.

2020ല്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ ഖാലി പിന്തുണച്ചിരുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനങ്ങളോട് ഖാലി ആഹ്വാനം ചെയ്തു. 200 രൂപയ്ക്ക് വിള വാങ്ങി 200 രൂപയ്ക്ക് വില്‍ക്കുന്ന സ്ഥിതിവിശേഷത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക നിയമം സാധാരണക്കാരെ ഏറെ ബാധിക്കുമെന്നുമായിരുന്നു ഖാലിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT