ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. സമ്മേളത്തിന് മുൻപായി സർക്കാരും സ്‌പീക്കറും വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവ്വകക്ഷി യോഗം രാവിലെ 11 മണിക്കാണ് ചേരുക. വൈകീട്ട് 4 മണിക്കാണ് ലോക്സഭ സ്പീക്കർ ഓം ബിർള വിളിച്ച സർവ്വകക്ഷി യോഗം.
കോവിഡ് പ്രതിരോധത്തിലെ വീഴ്ച, കാർഷിക നിയമങ്ങൾ എന്നിവയിലൂന്നി വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയരുമെന്ന് വ്യക്തം. ഓഗസ്റ്റ് 13 വരെയാണ് വർഷക്കാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ഇരു സഭകളും ചേരുക. വാക്സിൻ വിതരണം,കർഷക സമരം, ഇന്ധന വില വർധ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർവക്ഷി യോഗത്തിനെത്തിയേക്കും. എൻഡിഎ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് ലോക്‌സഭ എംപിമാരും യോഗവും വിളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates