പ്രതീകാത്മക ചിത്രം 
India

മകന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ കാറിടിച്ച് മരിച്ചു

ആശുപത്രിയിലെത്തിയ ലീലാവതി മകൻ മരിച്ചതറിഞ്ഞു മനോനില തെറ്റി റോഡിലൂടെ ഓടുമ്പോഴാണ് വാഹനമിടിച്ച് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: മകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ കാറിടിച്ചു മരിച്ചു. മാരെനഹള്ളി നിവാസി ലോകേഷിന്റെ ഭാര്യ ലീലാവതി (39), മകൻ മോഹൻ ഗൗഡ(19) എന്നിവരാണു മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ മരിച്ചത്. 

സുഹൃത്തുക്കളുടെ ബൈക്ക് മോഹൻ എടുത്തതിനെ ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. ഇതിൽ ഇടപെട്ട ലോകേഷ് മകനെ അമ്മയുമായി വഴക്കിടുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. തുടർന്നു വീടിനുള്ളിൽ കയറി മുറിയടച്ച മോഹനെ തൂങ്ങിയ നിലയിലാണ് പിന്നെ കണ്ടെത്തിയത്. 

പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ സഹായത്തോടെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ ലീലാവതി മകൻ മരിച്ചതറിഞ്ഞു മനോനില തെറ്റി റോഡിലൂടെ ഓടുമ്പോഴാണ് വാഹനമിടിച്ച് അപകടമുണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

കേരളത്തിൽ യുഡിഎഫ്, ബംഗാളിൽ മമത 'ഔട്ട്', ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; കരിപ്പൂരില്‍ യുവാവ് തളര്‍ന്നു വീണ് മരിച്ചു

പുതുച്ചേരിയിൽ എൻഡിഎ തന്നെ; നില മെച്ചപ്പെടുത്തി ഇന്ത്യാ മുന്നണി, എക്സിറ്റ് പോൾ ഫലം

SCROLL FOR NEXT