പ്രധാനമന്ത്രി നരേന്ദ്രമോദി 
India

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ : ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഇന്ന് പ്രസംഗിക്കും

ഇറ്റലിയുടെ ക്ഷണമനുസരിച്ചാണ് മോദി വെര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജി 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് അസാധാരണ ഉച്ചകോടി വിളിച്ചത്. കോണ്‍ഫറന്‍സിന് അധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ ക്ഷണമനുസരിച്ചാണ് മോദി വെര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ മാനുഷികമായ ആവശ്യങ്ങള്‍, ഭീകരവാദം, ആ രാജ്യത്തെ ജനങ്ങള്‍ക്കുള്ള പിന്തുണ, അഭയാര്‍ഥി പ്രശ്‌നം തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാസം ഷാങ്ഹായ് സഹകരണ കോര്‍പറേഷന്‍ യോഗത്തിലും യുഎന്‍ ജനറല്‍ അസംബ്ലിയിലും പ്രധാനമന്ത്രി അഫ്ഗാന്‍ വിഷയം പരാമര്‍ശിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദം തടയാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും രാജ്യാന്തര കാഴ്ചപ്പാടുണ്ടാകേണ്ടതിന്റെ ആവശ്യവും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ