നരേന്ദ്രമോദി, അമിത് ഷായുടേയും നഡ്ഡയുടേയും എക്സ് പ്രൊഫൈൽ പിടിഐ
India

'രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം'; തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബിജെപി

രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ കുടുംബമാണെന്ന് നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 'രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം' ( മോദി കാ പരിവാർ ) എന്ന പ്രചരണ വാക്യവുമായി ബിജെപി. നരേന്ദ്രമോദിക്ക് കുടുംബമില്ലെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയായാണ് ബിജെപിയുടെ പ്രചാരണം.

തെലങ്കാനയിലെ അഡിലാബാദില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി കുടുംബാധിപത്യ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. അവയ്ക്ക് വ്യത്യസ്തമുഖമുണ്ടാകും, എന്നാല്‍ നുണയും കൊള്ളയും പൊതു സ്വഭാവമാണ്. രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ കുടുംബമാണെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യം മുഴുവന്‍ തന്റെ കുടുംബമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ 'മോദി കാ പരിവാര്‍' എന്ന് ചേര്‍ത്തു.

അമിത് ഷായുടെ എക്സ് പ്രൊഫൈൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT