യുവാവിനെ പാമ്പ് ആക്രമിക്കുന്ന ദൃശ്യം 
India

തമാശ കാര്യമായി; യുവാവിന്റെ സ്വകാര്യഭാഗത്ത് കടിച്ച് പാമ്പ് - വീഡിയോ 

പാമ്പിന്റെ വാലില്‍ പിടിച്ച് സാഹസിക പ്രകടനം നടത്തുന്നതിനിടെ, പാമ്പ് യുവാവിനെ കടിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ചിലര്‍ ധൈര്യശാലിയാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കാന്‍ അതിസാഹസികതയ്ക്ക് മുതിരാറുണ്ട്. കഴിഞ്ഞദിവസം പാമ്പിനെ സ്‌കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ മറ്റൊരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

പാമ്പിന്റെ വാലില്‍ പിടിച്ച് സാഹസിക പ്രകടനം നടത്തുന്നതിനിടെ, പാമ്പ് യുവാവിനെ കടിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവിന്റെ സ്വകാര്യഭാഗത്താണ് പാമ്പ് കടിച്ചത്. പാമ്പിന്റെ കടിയേറ്റ് യുവാവ് വേദന കൊണ്ട് പുളയുന്നത് വീഡിയോയില്‍ കാണാം.കാണികള്‍ നോക്കിനില്‍ക്കേയാണ് യുവാവ് പാമ്പുമായി പ്രകടനം നടത്തിയത്.

വാലില്‍ പിടിച്ച് പ്രകടനം നടത്തുന്നതിനിടെ, തുടക്കത്തില്‍ പാമ്പ് കൊത്താന്‍ ഓങ്ങുന്നതും യുവാവ് ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. അടുത്തതവണ യുവാവിന് പാമ്പിന്റെ ആക്രമണം ഏല്‍ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു