പ്രതീകാത്മക ചിത്രം 
India

കോടതിയില്‍ കള്ളന്‍ കയറി!; തൊണ്ടിമുതല്‍ മോഷ്ടിച്ചു; അഞ്ച് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം രാത്രിയാണ് കോടതി സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്ത് കള്ളന്‍ അകത്തുകയറിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുശ്മീരിലെ രജൗരി ജില്ലാ കോടതി സമുച്ചയത്തില്‍ കയറിയ കള്ളന്‍ തൊണ്ടിമുതലുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഎസ്‌ഐ ഉള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കോടതി സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്ത് കള്ളന്‍ സ്‌റ്റോറൂമിനകത്ത് കയറിയത്. 

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചിലയാളുകളെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. മോഷണത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

രാജൗരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം