അതുല്‍ സുഭാഷ് ഫയല്‍
India

'ചോദ്യം ചെയ്യാന്‍ കാരണങ്ങളുണ്ട്'; ടെക്കി യുവാവിന്റെ ആത്മഹത്യയില്‍ ഹാജരാകാന്‍ ഭാര്യയ്ക്ക് നോട്ടീസ്

പ്രതികള്‍ക്ക് ബെംഗലൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കി.

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. അതുലിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കര്‍ണാടക പൊലീസ് സമന്‍സ് അയച്ചു. പ്രതികള്‍ക്ക് ബെംഗലൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കി.

അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗലൂരു പൊലീസ് സംഘം അതുല്‍ സുഭാഷിന്റെ ഭാര്യയുടെ നാടായ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ എത്തി സമന്‍സ് കൈമാറിയത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് ജൗന്‍പൂരില്‍ എത്തിയത്.

ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ, അമ്മാവന്‍ സുശീല്‍ സിംഘാനിയ എന്നിവക്കാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യാന്‍ മതിയായ കാരണങ്ങളുണ്ട്. മൂന്ന് ദിവസത്തിനകം ബെംഗലൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം.

ബെംഗലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുല്‍ സുഭാഷ്. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി. ബെംഗലൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളില്‍ തിങ്കളാഴ്ചയാണ് അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുന്‍പായി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു'

'ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ'; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

'മുനീറേ കണ്ണ് ചിമ്മ്, എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്'; അനുഭവിച്ചവര്‍ക്കേ അറിയൂ, ഫഹദിന്റെ അവസ്ഥയറിയാതെ ട്രോളരുതെന്ന് ആരാധകര്‍

റോണിന്‍ ടോപ്പ്, എന്‍ടോര്‍ക്ക് റേസ് എഡിഷന്‍; പുതിയ രണ്ടു മോഡലുകള്‍ പുറത്തിറക്കി ടിവിഎസ്, അറിയാം ഫീച്ചറുകള്‍

എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ്‌ ദുര്‍ബലം: 'കനഗോലു' സര്‍വേ റിപ്പോര്‍ട്ട്

SCROLL FOR NEXT