നിത്യാനന്ദ/ ഫയൽ 
India

വിസയും വിമാനവും ഉണ്ട്; വരു 'കൈലാസ'ത്തിലേക്ക്; സന്ദര്‍ശകരെ സ്വാഗതം ചെയ്ത് നിത്യാനന്ദ 

വിസയും വിമാനവും ഉണ്ട്; വരു 'കൈലാസ'ത്തിലേക്ക്; സന്ദര്‍ശകരെ സ്വാഗതം ചെയ്ത് നിത്യാനന്ദ 

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന 'കൈലാസ'യിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് വിവാദ നായകനും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ. ലൈംഗിക പീഡന പരാതികളടക്കം നിലനില്‍ക്കേ രാജ്യംവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. അതിനിടെയാണ് കൈലാസ എന്ന പേരില്‍ ഒരു രാജ്യമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഇയാള്‍ രംഗത്തെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപത്തുള്ള ഏതോ ഒരു ദ്വീപില്‍ ഇയാള്‍ താമസിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സ്ഥലത്തെയാണ് നിത്യാനന്ദ തന്റെ രാജ്യമായി വിശേഷിപ്പിക്കുന്നത്. 

തന്റെ ഭക്തര്‍ക്ക് കൈലാസ സന്ദര്‍ശിക്കാമെന്ന അവകാശവുമായി ഇയാളുടെ പുതിയ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിലാണ് തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ വിമാന സര്‍വീസുകള്‍ വരെ ആരംഭിച്ചതായി ഇയാള്‍ അവകാശപ്പെടുന്നത്. മൂന്ന് ദിവസ സന്ദര്‍ശനത്തിനായി വിസ നല്‍കുമെന്നും ഇയാള്‍ പറയുന്നു. 

തന്റെ രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കായി മൂന്ന് ദിവസത്തെ വിസ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് നിത്യാനന്ദ അവകാശപ്പെട്ടു. സന്ദര്‍ശകര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടാകും. ഗരുഡ എന്ന പേരിലാണ് ഓസ്‌ട്രേലിയ- കൈലാസ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് ഇയാള്‍ പറയുന്നു. 

മൂന്ന് ദിവസ വിസയില്‍ എത്തുന്നവര്‍ക്ക് താമസ ദിനങ്ങള്‍ നീട്ടണമെങ്കില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കണം. നിശ്ചിത എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രമേ വിസ അനുവദിക്കു. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നു. 

പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ കഴിഞ്ഞ ഡിസംബറിലാണ് താന്‍ പുതിയ രാജ്യം സൃഷ്ടിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. കൈലാസ എന്നാണ് രാജ്യത്തിന്റെ പേരെന്നും ഹിന്ദു രാജ്യമായിരിക്കും ഇതെന്നും അന്ന് നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

വീടിനകത്ത് ​ഗ്യാസ് കുറ്റിക്കടുത്തു നിന്ന് പാമ്പു കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം