ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം മോഷ്ടിക്കുന്ന വീഡിയോ ദൃശ്യം 
India

ഹനുമാന്‍ സ്വാമിക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥന; പിന്നാലെ ഭണ്ഡാരവുമായി കടന്നു; മോഷ്ടാവ് പിടിയില്‍; വീഡിയോ

ഹനുമാൻ ക്ഷേത്രത്തി​ലെ ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


താനെ: മഹാരാഷ്​ട്രയിലെ താനെയിൽ ഹനുമാൻ ക്ഷേത്രത്തി​ലെ ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണം ഇയാളിൽ നിന്ന്  കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

ഹനുമാൻ വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുകയും പ്രാർഥിക്കുകയും ചെയ്​ത ശേഷമായിരുന്നു യുവാവ് പണം മോഷ്ടിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 

താനെയിലെ ഖോപത്​ പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തി​ൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്​ മോഷ്​ടാവ്​ അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന്​ 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്​ടാവ്​ ക്ഷേത്രത്തിനകത്ത്​ പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുന്നതും കാണാനാകും. 

ശനിയാഴ്ച നൗപദ പൊലീസ്​ പ്രതിയെ പിടികൂടി. ഇയാളിൽനിന്ന്​ മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു. ക്ഷേത്ര ഭാരവാ​ഹികളുടെ പരാതിയിലാണ് പൊലീസ്  കേസ് എടുത്തത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു