ഗുജറാത്തിലെ നവസാരിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി  പിടിഐ
India

അധിക്ഷേപം മാത്രമാണ് കോണ്‍ഗ്രസ് അജണ്ട; കൂടുതല്‍ ചളി വാരിയെറിയുന്തോറും മഹത്വമുള്ള 370 താമരകള്‍ വിരിയും; മോദി

അയോധ്യയില്‍ രാമക്ഷേത്രം പണിതപ്പോഴും വിദ്വേഷത്തിന്റെ പാത ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം പണിതപ്പോഴും വിദ്വേഷത്തിന്റെ പാത ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ അധിക്ഷേപിക്കുകയല്ലാതെ മറ്റൊരു അജണ്ടയും അവര്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ വാലിനാഥ് മഹാദേവ ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

8,350 കോടിയിലധികം ചെലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് രാജ്യത്ത് സംഘര്‍ഷവും ശത്രുതയുമാണ് സൃഷ്ടിച്ചത്. സോമനാഥ് ക്ഷേത്രം പോലുള്ള പുണ്യസ്ഥലം പോലും വിവാദത്തിന് കാരണമാക്കിയതും കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഈ മനോഭാവം കാരണം ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനു 400 സീറ്റ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 'കോണ്‍ഗ്രസുകാര്‍ മോദിയുടെ ജാതിയെ എങ്ങനെയാണ് അധിക്ഷേപിക്കുന്നതെന്നു നിങ്ങള്‍ കണ്ടല്ലോ. എത്രയധികം അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നുവോ അത്രത്തോളം സീറ്റുകള്‍ കൂടുതല്‍ നേടുമെന്ന നമ്മുടെ ദൃഢനിശ്ചയം ശക്തമാകുമെന്നു കോണ്‍ഗ്രസുകാര്‍ മറക്കുന്നു. കോണ്‍ഗ്രസിനു രാജ്യത്തിനു വേണ്ടി ഒരു അജണ്ടയുമില്ല. എന്നെ അധിക്ഷേപിക്കുക മാത്രമാണ് അവരുടെ അജണ്ട. കൂടുതല്‍ ചെളി വാരിയെറിയുന്തോറും മഹത്വമുള്ള 370 താമരകള്‍ വിരിയും' നരേന്ദ്ര മോദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ സ്വജനപക്ഷപാതം മാത്രമാണു നടക്കുന്നത്. ഒരു കുടുംബത്തിനു മുകളില്‍ ആ പാര്‍ട്ടിയില്‍ ആരുമില്ല. സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായാല്‍ രാജ്യത്തെ സംരക്ഷിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം