ഇന്ദ്രേഷ് കുമാര്‍ ഫയൽ
India

'അഹങ്കാരികളെ രാമന്‍ 241 ല്‍ നിര്‍ത്തി'; ബിജെപിക്കെതിരെ ആര്‍എസ്എസ് നേതാവ്

പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: അഹങ്കാരം മൂലമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 241 ല്‍ ഒതുങ്ങിയതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിറംമങ്ങിയ വിജയത്തിന് കാരണം അഹങ്കാരമാണ്. അഹങ്കാരികളെ രാമന്‍ 241 ല്‍ ഒതുക്കിയെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ജയ്പൂരിലെ കനോട്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭഗവാന്‍ രാമന്റെ ഭക്തര്‍ പതുക്കെ അഹങ്കാരികളായി മാറി. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമന്‍ അവരെ 241ല്‍ നിര്‍ത്തി'യെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. 'പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറി'യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. 'രാമനില്‍ വിശ്വാസമില്ലാത്തവര്‍ ഒരുമിച്ചിട്ടും, അവരെ 234-ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്'. ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 241 സീറ്റും ഇന്ത്യാ മുന്നണിക്ക് 234 സീറ്റുകളുമാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും