പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
India

'എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തി'; കോണ്‍ഗ്രസിന് ഭരണഘടനയെ സ്‌നേഹിക്കാന്‍ പോലും അവകാശമില്ലെന്ന് പ്രധാനമന്ത്രി

അടിസ്ഥാന സ്വാത്രന്ത്യങ്ങളെ അട്ടിമറിക്കുകയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തതിന്റെ ഇരുണ്ടദിനങ്ങളായിരുന്നു അടിയന്തരാസ്ഥക്കാലമെന്ന് മോദി എക്‌സില്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സ്വാത്രന്ത്യങ്ങളെ അട്ടിമറിക്കുകയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തതിന്റെ ഇരുണ്ടദിനങ്ങളായിരുന്നു അടിയന്തരാസ്ഥക്കാലമെന്ന് മോദി എക്‌സില്‍ കുറിച്ചു

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവര്‍ക്ക് ഭരണഘടനയോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 356 അടിച്ചേല്‍പ്പിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന് ഉള്‍പ്പടെ കൂച്ചുവിലിങ്ങ് ഇടുകയും ചെയ്തു. ഫെഡറലിസം തകര്‍ത്ത് ഭരണഘടനയുടെ എല്ലാ മൂല്യങ്ങളെയും തകര്‍ത്തവരാണ് ഇവരെന്നും മോദി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ ചിന്താഗതി ഇന്നും അവരില്‍ സജീവമാണ്. ഭരണഘടനയോടുള്ള അവഹേളനം അവരുടെ പ്രവൃത്തികളിലൂടെ ജനം നേരിട്ട് കണ്ടതാണ്. അതുകൊണ്ടാണ് ജനം അവരെ നിരസിച്ചതെന്നും മോദി പറഞ്ഞു. അധികാരം നിലനിര്‍ത്താന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ജനാധിപത്യമൂല്യങ്ങളും കാറ്റില്‍പ്പറത്തി, അവരോട് വിയോജിച്ചവരെ അന്യായമായി ജയിലടയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. എല്ലാ പൗരാവകാശങ്ങളും കാറ്റില്‍പറത്തി, എതിര്‍ത്ത പ്രതിപക്ഷനേതാക്കളെയും വിയോജിച്ചവരെയും ജയിലില്‍ അടച്ചു. അതിനെ ചെറുത്തനിന്ന എല്ലാ പോരാളികള്‍ക്കും 49ാം വാര്‍ഷികദിനത്തില്‍ ആദരവ് അര്‍പ്പിക്കുന്നതായും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു