കടപ്പ ജില്ലയിലെ വെള്ളപ്പൊക്കം 
India

ആന്ധ്രയില്‍ മിന്നല്‍ പ്രളയം, മൂന്ന് പേര്‍ മരിച്ചു; നിരവധിപ്പേരെ കാണാനില്ല- വീഡിയോ 

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ മിന്നല്‍ പ്രളയം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ മിന്നല്‍ പ്രളയം. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 

കനത്തമഴയെ തുടര്‍ന്ന് അണക്കെട്ട് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് കടപ്പ ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടായത്. ചെയ്യൂരു നദി കരകവിഞ്ഞൊഴുകിയതാണ് ദുരിതം വിതച്ചത്. നന്ദല്ലൂരിലെ സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തിന്റെ അടിയിലായി. 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുമല, കടപ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. തിരുമലയില്‍ നൂറ് കണക്കിന് ഭക്തരാണ് കുടുങ്ങിക്കിടക്കുന്നത്. മരങ്ങള്‍ കടപുഴകി വീണും മറ്റും വന്‍നാശനഷ്ടമാണ് തിരുമലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT